---
title: "മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നന്മണ്ടയില്‍ നടന്നു"
english_title: "Mujahid 10th State Conference was held at Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/77448/Mujahid -10th- State-Conference- was- held- at -Nanmanda-"
published_at: "2022-10-29T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d409133bfd_.jpg"
keywords: []
---

# മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നന്മണ്ടയില്‍ നടന്നു

> **Lead Summary:** "നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം" എന്ന മുദ്രാവാക്യവുമായി മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നന്മണ്ടയില്‍ നടന്നു. പ്രസ്തുത പ്രമേയം ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ഏറെ പ്രസക്തമെന്ന് കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. തുല്യ നീതി ഉറപ്പ് വരുത്തേണ്ട ഭരണ കൂടങ്ങൾപോലും വർഗീയ അജണ്ടകൾ നടപ്പാക്കുമ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ സമൂഹം ഏറ്റെടുക്കേണ്ടതുണ്ടന്ന് മന്ത്രി പറഞ്ഞു. കാരക്കുന്നത്ത് മണ്ഡലം സമ്മേളന പ്രചാരണം നന്മണ്ട പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, എം.എസ്.എം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ജലീൽ മാമാങ്കര, അൻസാർ സ്വലാഹി, എം.കെ.മൊയ്തീൻ കോയ, വി.കെ.ഹനീഫ്, സി.അബ്ദുള്ള മദനി, ടി.അബൂബക്കർ ഫാറൂഖി, പൂമംഗലത്ത് അബ്ദുള്‍ റഹ്മാൻ, ഇ.അബ്ദുള്‍ റഹ്മാൻ, പി.നാസർ, കെ.മൂസക്കോയ, അസീസ് പൂമംഗലത്ത്, മുബാറക് കൊണ്ടാടി, ബഷീർ കുന്നോത്ത്, മുഹമ്മദ് ഇഖ്ബാൽ ചീക്കോട്, ശഹിൻ ശർശാദ്&nbsp; എന്നിവര്‍ സംസാരിച്ചു.

## Article Content

"നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം" എന്ന മുദ്രാവാക്യവുമായി മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നന്മണ്ടയില്‍ നടന്നു. പ്രസ്തുത പ്രമേയം ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ഏറെ പ്രസക്തമെന്ന് കേരള വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. തുല്യ നീതി ഉറപ്പ് വരുത്തേണ്ട ഭരണ കൂടങ്ങൾപോലും വർഗീയ അജണ്ടകൾ നടപ്പാക്കുമ്പോൾ ഇത്തരം മുദ്രാവാക്യങ്ങൾ സമൂഹം ഏറ്റെടുക്കേണ്ടതുണ്ടന്ന് മന്ത്രി പറഞ്ഞു. കാരക്കുന്നത്ത് മണ്ഡലം സമ്മേളന പ്രചാരണം നന്മണ്ട പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എൻ.എം. സംസ്ഥാന ഉപാധ്യക്ഷൻ ഹുസൈൻ മടവൂർ, എം.എസ്.എം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുള്‍ ജലീൽ മാമാങ്കര, അൻസാർ സ്വലാഹി, എം.കെ.മൊയ്തീൻ കോയ, വി.കെ.ഹനീഫ്, സി.അബ്ദുള്ള മദനി, ടി.അബൂബക്കർ ഫാറൂഖി, പൂമംഗലത്ത് അബ്ദുള്‍ റഹ്മാൻ, ഇ.അബ്ദുള്‍ റഹ്മാൻ, പി.നാസർ, കെ.മൂസക്കോയ, അസീസ് പൂമംഗലത്ത്, മുബാറക് കൊണ്ടാടി, ബഷീർ കുന്നോത്ത്, മുഹമ്മദ് ഇഖ്ബാൽ ചീക്കോട്, ശഹിൻ ശർശാദ്&nbsp; എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/77448/Mujahid -10th- State-Conference- was- held- at -Nanmanda-)